ഓയില്‍ പാം കമ്പനിയില്‍ അറ്റന്‍ഡര്‍
ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ നാട്ടില്‍ ജോലി നേടാന്‍ അവസരം. ബോയിലര്‍ അറ്റന്‍ഡര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. താല്‍പര്യമുള്ളവര്‍ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ ബോയിലര്‍ അറ്റന്‍ഡര്‍. ആകെ ഒഴിവുകള്‍ 01.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,700 രൂപമുതല്‍ 52,600 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
ഐ.ടി.ഐ ഫിറ്റര്‍ ട്രേഡ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ക്ലാസ് II ബോയിലര്‍ അറ്റന്‍ഡന്റായി കോമ്പീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്.
പ്രൊബേഷന്‍: ഓയില്‍ പാം കമ്പനി ചടങ്ങള്‍ അനുസരിച്ചുള്ള കാലയളവ് ബാധകമായിരിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.