എൽപിഎസ്ടി സമരം അടിച്ചമർത്താൻ ശ്രമം; പിന്നോട്ടില്ലെന്ന് എസ്. വളർമതി, വിരമിക്കൽ ഒഴിവുകൾ ഉറപ്പുനൽകിയാൽ സമരം അവസാനിപ്പിക്കാം

സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന എൽപിഎസ്ടി (LPST) റാങ്ക് ഹോൾഡേഴ്സ് സമരത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരസമിതി സെക്രട്ടറി എസ്. വളർമതി. നീതിക്കുവേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി.ലിസ്റ്റിലെ ഒന്നാം റാങ്കുകാരന് പോലും ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് വളർമതി ചൂണ്ടിക്കാട്ടി

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന എൽപിഎസ്ടി (LPST) റാങ്ക് ഹോൾഡേഴ്സ് സമരത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരസമിതി സെക്രട്ടറി എസ്. വളർമതി. നീതിക്കുവേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി.ലിസ്റ്റിലെ ഒന്നാം റാങ്കുകാരന് പോലും ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് വളർമതി ചൂണ്ടിക്കാട്ടി. എച്ച്ടിവി (HTV) തസ്തികകളിലെ ജില്ലാ അടിസ്ഥാനത്തിലുള്ള ഒഴിവുകളുടെ കൃത്യമായ കണക്ക് സർക്കാർ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.

എയ്ഡഡ് മേഖലയിലെ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വളർമതി ആരോപിച്ചു. അതേസമയം, അടുത്ത രണ്ടുവർഷത്തെ വിരമിക്കൽ (റിട്ടയർമെന്റ്) ഒഴിവുകൾ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഉറപ്പുനൽകിയാൽ സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി. അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല സമരം തുടരുന്നത്. എന്നാൽ, അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്ന കാര്യം നിലവിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.