വല്യച്ഛനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
വല്യച്ഛനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
അഭിജിത്തിന്റെ മര്‍ദ്ദനത്തില്‍ അമ്മയ്ക്കും അച്ഛനും പരിക്കേറ്റിരുന്നു.
May 2, 2026, 08:25 IST
കഴിഞ്ഞ മാസം 21-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പെണ്‍സുഹൃത്തുമായുളള വിവാഹം എതിര്‍ത്തതിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അഭിജിത് അമ്മയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
കഴിഞ്ഞ മാസം 21-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഭിജിത്തിന്റെ മര്‍ദ്ദനത്തില്‍ അമ്മയ്ക്കും അച്ഛനും പരിക്കേറ്റിരുന്നു. പരാതിയില്‍ അഭിജിത്തിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് പെണ്‍സുഹൃത്തുമായുളള വിവാഹം എതിര്‍ത്തതിന് വല്യച്ഛനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ അയ്യപ്പന്‍കാവ് പരിസരത്തുവെച്ചായിരുന്നു സംഭവം. ബൈക്കില്‍ പോവുകയായിരുന്നയാളെ പ്രതി കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.