ആരോഗ്യ മന്ത്രിക്ക് നേരെയുണ്ടായ വധശ്രമക്കേസ് :കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാജോർജിനെ ആക്രമിച്ചെന്ന കേസിൽ അഞ്ച് കെ.എസ്.യു നേതാകൾക്ക് ജാമ്യം

 

തലശ്ശേരി : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാജോർജിനെ ആക്രമിച്ചെന്ന കേസിൽ അഞ്ച് കെ.എസ്.യു നേതാകൾക്ക് ജാമ്യം. തലശ്ശേരി ജില്ല സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് ജാമ്യാപേക്ഷയിൽ 'വിധി പറഞ്ഞത് കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് എം.സി അതുൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് വധശ്രമ കേസെടുത്തത്. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ് 'കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. എന്നാൽ മന്ത്രി വീണാ ജോർജിനെ ശാരീരികമായി അക്രമിച്ചുവെന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.