അമ്മയോട് മോശമായി സംസാരിച്ചു, എറണാകുളത്ത് സുഹൃത്തിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം

പിറവത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ സുഹൃത്തുക്കള്‍ പെട്രോളൊഴിച്ച്‌ കത്തിച്ചു.കക്കാട് സ്വദേശി അരുണിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പരിക്കേറ്റ അരുണും, പെട്രോള്‍ ഒഴിച്ച ജിഷ്ണുവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

സുഹൃത്തായ അരുണ്‍ ജിഷ്ണുവിനെ ഫോണില്‍ വിളിക്കുകയും, ആ സമയം ഫോണെടുത്ത ജിഷ്ണുവിന്റെ അമ്മയോട് മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം

എറണാകുളം:  പിറവത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ സുഹൃത്തുക്കള്‍ പെട്രോളൊഴിച്ച്‌ കത്തിച്ചു.കക്കാട് സ്വദേശി അരുണിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പരിക്കേറ്റ അരുണും, പെട്രോള്‍ ഒഴിച്ച ജിഷ്ണുവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഗുരുതരമായി പൊള്ളലേറ്റ അരുണ്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.

പിറവം സ്നേഹഭവൻ റോഡില്‍ ഇന്ന് പുലർച്ചെ 1 മണിയോടെയാണ് സംഭവം നടന്നത്. വിദേശത്തു ജോലിയുള്ള ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. തുടർന്ന് സുഹൃത്തായ അരുണ്‍ ജിഷ്ണുവിനെ ഫോണില്‍ വിളിക്കുകയും, ആ സമയം ഫോണെടുത്ത ജിഷ്ണുവിന്റെ അമ്മയോട് മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം