സ്വര്‍ണക്കുടം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഭിഭാഷകനെ കബളിപ്പിക്കാന്‍ ശ്രമം
സ്വര്‍ണക്കുടം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഭിഭാഷകനെ കബളിപ്പിക്കാന്‍ ശ്രമം
വിശ്വാസ്യത നേടുന്നതിനായി തട്ടിപ്പുകാരന് ചെറിയൊരു സ്വര്ണ്ണക്കുടത്തിന്റെ വീഡിയോ വാട്സ്ആപ്പിലൂടെ അയച്ചുനല്‍കി.
Updated: Nov 19, 2026, 06:59 IST
അസം സ്വദേശിയാണെന്നും മുന്‍പ് വീട്ടില്‍ പെയിന്റിംഗ് പണിക്ക് വന്നിട്ടുണ്ടെന്നും പരിചയപ്പെടുത്തിയ ഒരാളാണ് അഭിഭാഷകനെ വിളിച്ചത്.
സ്വര്‍ണക്കുടം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഭിഭാഷകനെ കബളിപ്പിക്കാന്‍ ശ്രമം. ഒറ്റപ്പാലത്തെ ഹൈക്കോടതി അഭിഭാഷകനായ ആര് പി ശ്രീനിവാസനെയാണ് ഫോണ്‍ കോളിലൂടെ കബളിപ്പിക്കാന്‍ ശ്രമം നടന്നത്.
അസം സ്വദേശിയാണെന്നും മുന്‍പ് വീട്ടില്‍ പെയിന്റിംഗ് പണിക്ക് വന്നിട്ടുണ്ടെന്നും പരിചയപ്പെടുത്തിയ ഒരാളാണ് അഭിഭാഷകനെ വിളിച്ചത്. കിണര്‍ പണിക്കിടെ സ്വര്‍ണ്ണക്കുടം ലഭിച്ചു, അത് കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം. സംശയം തോന്നിയ അഭിഭാഷകന് താല്പര്യമില്ലെന്ന് അറിയിച്ചു. വിശ്വാസ്യത നേടുന്നതിനായി തട്ടിപ്പുകാരന് ചെറിയൊരു സ്വര്ണ്ണക്കുടത്തിന്റെ വീഡിയോ വാട്സ്ആപ്പിലൂടെ അയച്ചുനല്‍കി.
വീഡിയോ കണ്ടപ്പോള്‍ തന്നെ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ അഭിഭാഷകന് ഉടന്‍തന്നെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.