'മറ്റുസ്ഥലങ്ങളിലെ മാലിന്യം കാണിച്ച് ആറ്റുകാല്‍ പൊങ്കാലയിലെ മാലിന്യമെന്ന് സ്ഥാപിക്കാന്‍ ശ്രമമെന്ന് കരമന ജയന്‍

ശിവന്‍കുട്ടിയും റഹീമും പിച്ചും പേയും പറയുന്നുവെന്ന് കരമന ജയന്‍ പറഞ്ഞു.

 

ആറ്റുകാല്‍പൊങ്കാല അട്ടിമറിക്കാന്‍ വേണ്ടി സിപിഐഎം കുടിവെള്ളത്തിന് ക്ഷാമമുണ്ടാക്കിയെന്നും കരമന ജയന്‍ ആരോപിച്ചു.

മറ്റുസ്ഥലങ്ങളിലെ മാലിന്യം കാണിച്ച് ആറ്റുകാല്‍ പൊങ്കാലയിലെ മാലിന്യമെന്ന് സ്ഥാപിക്കാന്‍ ശ്രമമെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍. പൊങ്കാല കഴിഞ്ഞ ശേഷം നഗരം കൃത്യമായി ശുചീകരിച്ചു. കോര്‍പറേഷന്‍ അധികാരം കൈവിട്ടുപോയതിലെ നിരാശയാണ് സിപിഐഎമ്മിന്. ആറ്റുകാല്‍പൊങ്കാല അട്ടിമറിക്കാന്‍ വേണ്ടി സിപിഐഎം കുടിവെള്ളത്തിന് ക്ഷാമമുണ്ടാക്കിയെന്നും കരമന ജയന്‍ ആരോപിച്ചു.

ശിവന്‍കുട്ടിയും റഹീമും പിച്ചും പേയും പറയുന്നുവെന്ന് കരമന ജയന്‍ പറഞ്ഞു. ബിജെപി ഭരണസമിതിയെ എതിര്‍ക്കാന്‍ എന്തൊക്കെയോ വിളിച്ചുപറയുന്നു. രണ്ട് മാസം കൊണ്ട് ഭരണസമിതി പരിഷ്‌കാരങ്ങള്‍ വരുത്തി. നഗരത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് നഗരത്തില്‍ സ്ഥാനമുണ്ടാകില്ല. ബിജെപിക്ക് ആലസ്യമെന്ന വാദം റഹീം മനസ്സില്‍ വെച്ചാല്‍ മതിയെന്ന് കരമന ജയന്‍ പറഞ്ഞു.