ബോണറ്റിൽ കിടന്നത് 20 മീറ്റർ! കലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം
കലൂരിൽ വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്ഐ പി എൻ സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി 20 മീറ്റർ കാർ മുന്നോട്ട് പാഞ്ഞുപോയി. സഡൻ ബ്രേക്ക് ഇട്ടതോടെ എഎസ്ഐ റോഡിലേക്ക് തെറിച്ചു വീണു.
കൊച്ചി: കലൂരിൽ വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്ഐ പി എൻ സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി 20 മീറ്റർ കാർ മുന്നോട്ട് പാഞ്ഞുപോയി. സഡൻ ബ്രേക്ക് ഇട്ടതോടെ എഎസ്ഐ റോഡിലേക്ക് തെറിച്ചു വീണു. ബൊലേനോ കാറാണ് അപകടമുണ്ടാക്കിയതെന്ന് എഫ്ഐആറിൽ പറയുന്നത്. കലൂര്‍-ദേശാഭിമാനി റോഡിൽ ഇന്നലെ രാത്രി പതിനൊന്നരയോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തിയിരുന്നു. കാറിൽ കടന്ന പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പെട്ടെന്ന് സ്ലോ ചെയ്ത കാര്‍ പിന്നീട് അതിവേഗത്തിൽ ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുക്കുകയും മുന്നിൽ നിന്ന ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. ബോണറ്റിന്‍റെ സൈഡിലേക്ക് നിന്ന എഎസ്ഐ സന്തോഷിനെ ഇടിച്ചു വീഴ്ത്തി. കാര്‍ കണ്ടെത്താനുള്ള പരിശോധന നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. കാറിൽ എന്തെങ്കിലും ലഹരി വസ്തുക്കളുണ്ടായിരുന്നോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ കാലിൽ ക്ഷതവും തലക്ക് പരിക്കുമേറ്റിട്ടുണ്ട്.