ബി.ജെ.പി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ് : അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് സി.പി.എം പ്രവർത്തകർക്ക് തടവും പിഴയും
കണ്ണൂർ : സി.പി.എം സൈബർ പോരാളി അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് സി.പി.എം പ്രവർത്തകരെ കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചു. 2017 ൽ അഴിക്കോട് വെള്ളക്കൽ ഭാഗത്ത് ബി.ജെ.പി പ്രവർത്തകരായ കെ. നിഥിൻ, കെ. നിഖിൽ എന്നിവർക്ക് നേരെ നടന്ന വധശ്രമ കേസിലാണ് ശിക്ഷ വിധിച്ചത്.

പ്രതികൾക്ക് 25000 രൂപ പിഴയും കണ്ണൂർ അസി. സെഷൻസ് കോടതി ചുമത്തിയിട്ടുണ്ട്. വധശ്രമ കേസിൻ അർജുൻ ആയങ്കിയെ കൂടാതെ സി.പി.എം പ്രവർത്തകരും അഴിക്കോട് സ്വദേശികളുമായ സജിത്ത് നാരായണൻ, ജോബ് ജോൺസൺ, സുജിത്ത് നാരായണൻ, എം.വി ലജിത്ത്, കെ. സുമിത്ത്, കെ. ശരത്ത് സി.സായുജ്, എന്നിവരെയാണ് ശിക്ഷിച്ചത്. പ്രൊസിക്യൂഷനു വേണ്ടി അഡ്വ രാജേന്ദ്ര ബാബു ഹാജരായി.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിയായതിനെ തുടർന്ന് അർജുൻ ആയങ്കിയെ ഡി.വൈ.എഫ്.ഐ ഭാരവാഹിത്വത്തിൽ നിന്നും നീക്കിയിരുന്നു.