അട്ടപ്പാടി മധു വധക്കേസ്: സർക്കാർ സുപ്രീംകോടതിയിൽ
അട്ടപ്പാടി മധു വധക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകുകയായിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നാണ് ആവശ്യം
പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകുകയായിരുന്നു.
ന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകുകയായിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നാണ് ആവശ്യം.
നേരത്തെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാനം അപ്പീൽ സമർപ്പിച്ചിരുന്നു.സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ ജോസഫ് ആണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്.
നിലവിലെ ജീവപര്യന്തം ശിക്ഷ പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരവും മനപ്പൂർവമല്ലാത്ത നരഹത്യക്കും ആണ്. പ്രതികൾക്ക് നരഹത്യക്ക് ഇന്ത്യൻ ശിക്ഷാ നിയമം 302 പ്രകാരം ശിക്ഷ നൽകണമെന്നാണ് സംസ്ഥാന സർക്കാരിൻറെ ആവശ്യം.
2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടി മുക്കാലിക്കടുത്ത് ചിണ്ടക്കി ഊരിലെ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയത്.ഹൈക്കോടതി 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തുകയും, 16-ാം പ്രതി മുനീറിന്റെ ശിക്ഷ ഒരു വർഷമായി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. പിഴത്തുകയിൽ നിന്ന് 30 ലക്ഷം രൂപ മധുവിന്റെ അമ്മയ്ക്ക് നൽകാനും ഉത്തരവിട്ടു