അട്ടപ്പാടിയില്‍ കാട്ടിലെ ഏറുമാടത്തില്‍ സൂക്ഷിച്ചിരുന്ന 400 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു
അട്ടപ്പാടിയില്‍ ഏറുമാടത്തില്‍ സൂക്ഷിച്ചിരുന്ന 400 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു.
Jun 9, 2026, 14:24 IST
പാലക്കാട്: അട്ടപ്പാടിയില്‍ ഏറുമാടത്തില്‍ സൂക്ഷിച്ചിരുന്ന 400 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. ആനക്കട്ടി വനമേഖലയിലാണ് വലിയ മരത്തിനു മുകളിലുണ്ടാക്കിയ ഏറു മാടത്തില്‍ രണ്ട് വലിയ കന്നാസുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.
അട്ടപ്പാടിയിലെ കാട്ടു പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ ചാരായം വാറ്റല്‍ നടക്കുന്നതായി എക്‌സൈസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാട്ടില്‍ തെരച്ചില്‍ നടന്നു വരികയാണ്. വാഷ് നശിപ്പിച്ചു. പ്രതികളെ കണ്ടെത്താനായിട്ടില്ല.