കണ്ണൂർ വേങ്ങാട് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കും പോളിംഗ് ഏജൻ്റിനും നേരെ ആക്രമണം : സി.സി.ടി.വി. ദൃശ്യം പുറത്ത്

കണ്ണൂരിൽ വോട്ടെടുപ്പ് നടന്നതിൻ്റെ പിറ്റേന്നും അക്രമം .വേങ്ങാട് പഞ്ചായത്തിലെ വാർഡ് 16 ലെ യുഡിഎഫ് സ്ഥാനാർത്ഥി ടി ഷീനയെയും യുഡിഎഫ് പോളിംഗ് ഏജൻ്റ് നരേന്ദ്ര ബാബുവിനെയും ആക്രമിച്ചു.

 

കൂത്തുപറമ്പ്: കണ്ണൂരിൽ വോട്ടെടുപ്പ് നടന്നതിൻ്റെ പിറ്റേന്നും അക്രമം .വേങ്ങാട് പഞ്ചായത്തിലെ വാർഡ് 16 ലെ യുഡിഎഫ് സ്ഥാനാർത്ഥി ടി ഷീനയെയും യുഡിഎഫ് പോളിംഗ് ഏജൻ്റ് നരേന്ദ്ര ബാബുവിനെയും ആക്രമിച്ചു. മമ്പറം ടൗണിൽ വെച്ചാണ് അക്രമം നടന്നത്.നരേന്ദ്ര ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രം അക്രമികൾ തകർത്തു . 

കംമ്പ്യൂട്ടർ ഉൾപ്പടെയാണ് തകർത്തത്. മുഖംമുടി ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്. പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അക്രമത്തിൻ്റെ സി.സി.ടി വി ക്യാമറാ ദൃശ്യം പൊലിസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.