തലസ്ഥാനത്ത് പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; അജ്ഞാതർ ചില്ലുകൾ തകർത്തു 

സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി ബസുകൾക്കു നേരെ ആക്രമമം. തിരുവനന്തപുരം കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ആക്രമണമുണ്ടായത്. രണ്ടു ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു.

 

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി ബസുകൾക്കു നേരെ ആക്രമമം. തിരുവനന്തപുരം കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ആക്രമണമുണ്ടായത്. രണ്ടു ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു.

വെഞ്ഞാറമൂട് , കിളിമാനൂർ ഡിപ്പോകളിലെ ബസുകളാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിൽ എത്തിയ യുവാക്കൾ ബസിനു നേരെ അകാരണമായി കല്ലെറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസിയുടെ പരാതിയിൽ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.