ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം ; ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കും
മൊബൈല്‍ സന്ദേശങ്ങളും പരിശോധിക്കും.
Jun 3, 2026, 08:26 IST
ആക്രമണത്തിന് പ്രേരിപ്പിക്കുന്ന കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും പിന്നിലുള്ളവരെ പിടികൂടും.
മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്കും എസ്‌ഐടി അന്വേഷണം. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കും. ഇവരുടെ മൊബൈല്‍ സന്ദേശങ്ങളും പരിശോധിക്കും.
ആക്രമണത്തിന് പ്രേരിപ്പിക്കുന്ന കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും പിന്നിലുള്ളവരെ പിടികൂടും. ഇതില്‍ നേതാക്കള്‍ എന്നോ പ്രവര്‍ത്തകര്‍ എന്നോ വ്യത്യാസം ഉണ്ടാവില്ലെന്ന് എസ്‌ഐടി വ്യക്തമാക്കി.