കണ്ണൂരില്‍ കോണ്‍ഗ്രസ് ക്ലബ്ബിന് നേരെ ആക്രമണം; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

ഗാന്ധി ചിത്രവും വലിച്ചെറിഞ്ഞ നിലയിലാണ്. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൂടിയായിരുന്നു ക്ലബ്.

 

ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ക്ലബ്ബ് തകര്‍ത്തത്. അകത്തുണ്ടായിരുന്ന കസേരകളും കൊടിതോരണങ്ങളും പോസ്റ്ററുകളുമടക്കം അക്രമികള്‍ നശിപ്പിച്ചു

കണ്ണൂരില്‍ കോണ്‍ഗ്രസ് ക്ലബ്ബിന് നേരെ ആക്രമണം. എരഞ്ഞോളി മീത്തുംഭാഗത്ത പ്രിയദര്‍ശിനി ക്ലബ്ബ് അക്രമികള്‍ തകര്‍ത്തു.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വിയെ തുടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ക്ലബ്ബ് തകര്‍ത്തത്. അകത്തുണ്ടായിരുന്ന കസേരകളും കൊടിതോരണങ്ങളും പോസ്റ്ററുകളുമടക്കം അക്രമികള്‍ നശിപ്പിച്ചു

. ഗാന്ധി ചിത്രവും വലിച്ചെറിഞ്ഞ നിലയിലാണ്. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൂടിയായിരുന്നു ക്ലബ്.

തിരഞ്ഞെടുപ്പില്‍ സിപിഐഎം ശക്തി കേന്ദ്രമായ മഠത്തുംഭാഗം വാര്‍ഡില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നു. ഇതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപണം. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ആരോപണം സിപിഐഎം നിഷേധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നേരത്തെ പാനൂരില്‍ സിപിഐഎം ലീഗ് സംഘര്‍ഷം ഉണ്ടായിരുന്നു.