വയനാട്ടില്‍ അതിർത്തി തർക്കത്തിനിടെ ആക്രമണം; വാർഡ് മെമ്പർക്ക് വെട്ടേറ്റു

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു. നെന്‍മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ് മെമ്പര്‍ പ്രശാന്തിനാണ് വെട്ടേറ്റത്.

 

കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്‍പറ്റ: വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു. നെന്‍മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ് മെമ്പര്‍ പ്രശാന്തിനാണ് വെട്ടേറ്റത്.പത്തരയോടെയായിരുന്നു സംഭവം. അതിർത്തി തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് വെട്ടേറ്റത്. കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.