സ്കൂൾ കായികമേളയിൽ അത്‌ലറ്റിക്സിന് ഇന്ന് തുടക്കം 

 കാ​യി​ക കേ​ര​ള​ത്തി​ന്റെ കൗ​മാ​ര​ക്ക​രു​ത്തും വേ​ഗ​ത​യും മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള​യി​ലെ അ​ത്‌​ല​റ്റി​ക്‌​സ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​കു​ന്നു. ചാ​ത്ത​മം​ഗ​ലം എ​ൻ.​ഐ.​ടി കാ​മ്പ​സി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ർ മ​ത്സ​ര​ത്തോ​ടെ​യാ​ണ് മെ​ഡ​ൽ വേ​ട്ട​ക്ക് തു​ട​ക്ക​മാ​കു​ക.

 

 കോഴിക്കോട്: കാ​യി​ക കേ​ര​ള​ത്തി​ന്റെ കൗ​മാ​ര​ക്ക​രു​ത്തും വേ​ഗ​ത​യും മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള​യി​ലെ അ​ത്‌​ല​റ്റി​ക്‌​സ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​കു​ന്നു. ചാ​ത്ത​മം​ഗ​ലം എ​ൻ.​ഐ.​ടി കാ​മ്പ​സി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ർ മ​ത്സ​ര​ത്തോ​ടെ​യാ​ണ് മെ​ഡ​ൽ വേ​ട്ട​ക്ക് തു​ട​ക്ക​മാ​കു​ക.

വ​രും​ദി​ന​ങ്ങ​ളി​ൽ കാ​യി​ക​പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​ന്ന ക​ടു​ത്ത പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ് കോ​ഴി​ക്കോ​ട് വേ​ദി​യാ​കു​ന്ന​ത്. അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി 98 ഇ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ മാ​റ്റു​ര​ക്കും. 31നാ​ണ് മേ​ള​ക്ക് ഫി​നി​ഷി​ങ് വി​സി​ൽ മു​ഴ​ങ്ങു​ന്ന​ത്. ചൊ​വ്വാ​ഴ്ച 400 മീ​റ്റ​ർ ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ 14 ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ക്കും. മേ​ള​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ വേ​ഗ​താ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള 100 മീ​റ്റ​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.  ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും ചാ​മ്പ്യ​ൻ​പ​ട്ടം ചൂ​ടി​യ മ​ല​പ്പു​റം ഇ​ക്കു​റി കി​രീ​ട​ത്തി​ൽ ഹാ​ട്രി​ക് തി​ക​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ 22 സ്വ​ർ​ണ​വും 29 വെ​ള്ളി​യും 24 വെ​ങ്ക​ല​വു​മ​ട​ക്കം 247 പോ​യ​ന്റ് നേ​ടി അ​തി​ശ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് മ​ല​പ്പു​റം കാ​ഴ്ച​വെ​ച്ച​ത്.

ഇ​ത്ത​വ​ണ കാ​ര്യ​ങ്ങ​ൾ മ​ല​പ്പു​റ​ത്തി​ന് പൂ​ർ​ണ​മാ​യും അ​നു​കൂ​ല​മ​ല്ല. തു​ട​ർ​ച്ച​യാ​യി ചാ​മ്പ്യ​ന്മാ​രാ​യ മ​ല​പ്പു​റ​ത്തി​ന് ക​രു​ത്തേ​കി​യി​രു​ന്ന തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ എ​ച്ച്.​എ​സ്.​എ​സ് ഇ​ത്ത​വ​ണ ക​ളി​ക്ക​ള​ത്തി​ലി​ല്ല എ​ന്ന​ത് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. കാ​യി​കാ​ധ്യാ​പ​ക​രും മാ​നേ​ജ്‌​മെ​ന്റും ത​മ്മി​ലെ ത​ർ​ക്ക​ങ്ങ​ൾ കാ​ര​ണം സ്കൂ​ളി​ൽ​നി​ന്ന് പ്ര​മു​ഖ താ​ര​ങ്ങ​ൾ കൊ​ഴി​ഞ്ഞു​പോ​യ​താ​ണ് ഇ​തി​ന് കാ​ര​ണം. ക​ഴി​ഞ്ഞ​ത​വ​ണ സം​സ്ഥാ​ന​ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ടീം ​ഇ​ല്ലാ​ത്ത​ത് വ​ലി​യ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഐ​ഡി​യ​ൽ സ്കൂ​ളി​നൊ​പ്പം ആ​ല​ത്തി​യൂ​ർ സ്കൂ​ൾ​കൂ​ടി ക​രു​ത്തു​കാ​ട്ടു​മെ​ന്ന വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് മ​ല​പ്പു​റം.