പീഡനക്കേസില്‍ കൗണ്‍സിലര്‍ പ്രശോഭിനെതിരെ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭ് വി.വത്സനെതിരെ അന്വേഷണം ഊർജ്ജിതം
കേസിലെ അതിജീവിതയുടെ രഹസ്യമൊഴി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി.
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭ് വി.വത്സനെതിരെ അന്വേഷണം ഊർജ്ജിതം.പാലക്കാട് സ്വദേശിയായ ദളിത് യുവതി മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്.ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി.
കേസിലെ അതിജീവിതയുടെ രഹസ്യമൊഴി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് കോടതി നടപടി സ്വീകരിച്ചത്. ഇതോടെ പ്രതിക്കെതിരെയുള്ള നിയമക്കുരുക്ക് മുറുകുകയാണ്.
പ്രശോഭിനെതിരായ തെളിവ് ശേഖരണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഡിജിറ്റല്‍ തെളിവുകളാണ് പോലീസ് ശേഖരിക്കുന്നത്. ഫോണ്‍ രേഖകള്‍, സന്ദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.
ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തതോടെ പ്രശോഭ് ഒളിവില്‍ പോയിരിക്കുകയാണ്. പ്രതി കേരളം വിട്ടതായാണ് സൂചന. മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ക്കിടയിലാണ് പ്രശോഭ് ഒളിവില്‍ കഴിയുന്നതെന്നാണ് പൊലീസ് നിഗമനം.