30 വർഷത്തോളമായി ആറ്റുകാൽ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന ജ്യോത്സ്യൻ വിജയൻ നമ്പൂതിരി അന്തരിച്ചു
കഴിഞ്ഞ 30 വർഷത്തോളമായി തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്ന വിജയൻ നമ്പൂതിരി (60) അന്തരിച്ചു.
Dec 17, 2025, 13:32 IST
തിരുവനന്തപുരം: കഴിഞ്ഞ 30 വർഷത്തോളമായി തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്ന വിജയൻ നമ്പൂതിരി (60) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
പാലക്കാട് കോട്ടായിയിൽ നിന്നും ആറ്റുകാൽ അമ്മയുടെ പൊങ്കാലക്ക് തീയതിയും സമയവും കുറിക്കുന്നതിനായി വർഷങ്ങൾക് മുൻപ് തിരുവനന്തപുരത്തേക്ക് എത്തിയതാണ്. ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് താമസിച്ച് ജ്യോത്സ്യനായി തുടരുകയായിരുന്നു. ഭാര്യ സവിത. മക്കൾ ആരഭി ജി എൻ, അദ്വൈത് ജി എൻ. സംസ്കാരം പിന്നീട്.