പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, ജ്യോത്സ്യൻ അറസ്റ്റില്‍
പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ജ്യോത്സ്യനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.അമ്പലപ്പുഴ പുറക്കാട് പുത്തൻ പറമ്പില്‍ രാജേഷ് രാമചന്ദ്രൻ (39) ആണ് അറസ്റ്റിലായത്.
Updated: Mar 31, 2026, 14:54 IST
പെണ്‍കുട്ടിയുടെ മാതാവുമായി അടുപ്പത്തിലായ പ്രതി മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കുട്ടിയും മാതാവും വാടകക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
മന്നാർ: പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ജ്യോത്സ്യനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.അമ്പലപ്പുഴ പുറക്കാട് പുത്തൻ പറമ്പില്‍ രാജേഷ് രാമചന്ദ്രൻ (39) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ മാതാവുമായി അടുപ്പത്തിലായ പ്രതി മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കുട്ടിയും മാതാവും വാടകക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
കുട്ടി തന്നെയാണ് അതിക്രമത്തെ പറ്റി പൊലീസിന് വിവരങ്ങള്‍ നല്‍കിയത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട് സേലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു