പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ ജോത്സ്യന്‍ അറസ്റ്റില്‍

തുടര്‍ന്ന് 2024 മുതല്‍ 2026 വരെയുള്ള കാലയളവില്‍ പ്രതി കുട്ടികളെ നിരന്തരമായി പീഡനത്തിന് ഇരയാക്കി.

 

അമ്മയ്ക്ക് ചില ഗുരുതരമായ ദോഷങ്ങളുണ്ടെന്നും ഇത് പരിഹരിച്ച് കുടുംബം രക്ഷപെടാന്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും പ്രതി പെണ്‍കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വര്‍ഷങ്ങളോളംപീഡിപ്പിച്ച കേസില്‍ ജോത്സ്യനെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്. പതിമൂന്നും പതിനേഴും വയസുമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ വര്‍ഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. നേരത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന കാലത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കുട്ടികളുടെ മാതാവ് ശരത് ബാബുവിനെ സമീപിക്കുന്നത്. ഇതിനായി ഇയാള്‍ നടത്തിയ പൂജാകര്‍മങ്ങള്‍ക്ക് പിന്നാലെ സ്ഥലം വിറ്റുപോയിരുന്നു. ഇതോടെ കുടുംബത്തിന് ഇയാളിലുള്ള വിശ്വാസ്യത വര്‍ധിച്ചു. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കുടുംബവുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചെടുത്തത്. അമ്മയ്ക്ക് ചില ഗുരുതരമായ ദോഷങ്ങളുണ്ടെന്നും ഇത് പരിഹരിച്ച് കുടുംബം രക്ഷപെടാന്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും പ്രതി പെണ്‍കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് 2024 മുതല്‍ 2026 വരെയുള്ള കാലയളവില്‍ പ്രതി കുട്ടികളെ നിരന്തരമായി പീഡനത്തിന് ഇരയാക്കി. വാടക വീട്ടിലും മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ലോഡ്ജിലും എത്തിച്ചായിരുന്നു പീഡനം നടത്തിയത്. പീഡനം സഹിക്കാന്‍ കഴിയാതായതോടെ പെണ്‍കുട്ടികള്‍ വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സഹായകേന്ദ്രമായ 'സ്‌നേഹിത'യെ സമീപിച്ചു. ഇവിടെ വെച്ച് കുട്ടികള്‍ക്ക് നടത്തിയ കൗണ്‍സിലിങ്ങിനിടയിലാണ് പീഡനവിവരങ്ങള്‍ പുറത്തുവരുന്നത്. 

സ്‌നേഹിത അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി.