പുത്തൂരില്‍ പെണ്‍കുട്ടിക്ക് നേരെ ജ്യോത്സ്യന്‍ ലൈംഗീക അതിക്രമം നടത്തിയതായി പരാതി

 

അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി

 

 ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. 

 കൊല്ലം പുത്തൂരില്‍ പെണ്‍കുട്ടിക്ക് നേരെ ജ്യോത്സ്യന്‍ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചെന്ന് പരാതി. മുരാരി തന്ത്രി എന്ന വെണ്ടാര്‍ സ്വദേശി രാജന്‍ ബാബുവിനെതിരെയാണ് കേസെടുത്തത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. 

അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ജ്യോത്സ്യന്‍ ഒളിവിലാണെന്നുംഅന്വേഷണം തുടരുന്നതായും പുത്തൂര്‍ പൊലീസ് വ്യക്തമാക്കി.