ഗര്‍ഭിണിക്ക് ഇഞ്ചക്ഷന് മാറി നല്കി എന്ന് പരാതി: അസിസ്റ്റന്റ് സര്‍ജനെ സസ്പെന്‍ഡ് ചെയ്തു
ഗര്‍ഭിണിക്ക് ഇഞ്ചക്ഷന് മാറി നല്‍കിയെന്ന് പരാതി. പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനെ സസ്പെന്‍ഡ് ചെയ്തു.നടന്നത് ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവുമെന്നാണ് കണ്ടെത്തല്‍.
Updated: Nov 3, 2026, 13:29 IST
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായ ഡോ. അനൂപ് കെയെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
വയനാട്: ഗര്‍ഭിണിക്ക് ഇഞ്ചക്ഷന് മാറി നല്‍കിയെന്ന് പരാതി. പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനെ സസ്പെന്‍ഡ് ചെയ്തു.നടന്നത് ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവുമെന്നാണ് കണ്ടെത്തല്‍.പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായ ഡോ. അനൂപ് കെയെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
രണ്ട് ദിവസം മുന്‍പാണ് പരാതി ഉയര്‍ന്നത്. രോഗിക്ക്, ആവശ്യമായിരുന്ന അയണ്‍ സുക്രോസ് (Iron Sucrose) ഇന്ജക്ഷന് പകരം ഐ.ഡി.ആര്.വി. (IDRV) ഇന്ജക്ഷന് കുറിച്ചു നല്‍കിയതായി അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
ഗര്‍ഭിണിയായ രോഗിക്ക് മരുന്ന് നിര്‍ദേശിക്കുന്നതില്‍ അതീവ ജാഗ്രത പാലിക്കേണ്ടയിടത്ത് ഉണ്ടായത് ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവുമെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.