തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയിൽ ഓപ്പൺ (PY / NPY), ഇ.റ്റി.ബി പിവൈ (ഈഴവ, തിയ്യ, ബില്ലവ), എസ്.സി പിവൈ വിഭാഗങ്ങങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള 5 ഒഴിവുകളുണ്ട്. മുൻഗണന വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണ ഇല്ലാത്ത ഉദ്യോഗാർഥികളെയും പരിഗണിക്കും.
 

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയിൽ ഓപ്പൺ (PY / NPY), ഇ.റ്റി.ബി പിവൈ (ഈഴവ, തിയ്യ, ബില്ലവ), എസ്.സി പിവൈ വിഭാഗങ്ങങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള 5 ഒഴിവുകളുണ്ട്. മുൻഗണന വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണ ഇല്ലാത്ത ഉദ്യോഗാർഥികളെയും പരിഗണിക്കും. സംവരണവിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിലും അവരുടെയും അഭാവത്തിൽ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെയും പരിഗണിക്കും. 45 വയസാണ് പ്രായ പരിധി.

എംഎസ് / ഡിഎൻബി – ഓർത്തോപീഡിക്സ് യോഗ്യതയും എൻഎംസി അംഗീകൃത മെഡിക്കൽ കോളേജിൽ ഒരു വർഷം റസിഡന്റായുള്ള പ്രവൃത്തിപരിചയവും ടിസിഎംസി രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.