തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഉള്ള ഒരു ഒഴിവിലേക്കാണ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Jan 5, 2026, 19:47 IST
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഉള്ള ഒരു ഒഴിവിലേക്കാണ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താല്പര്യമുള്ള എഐസിറ്റിഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതാ പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറായി തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജനുവരി 6 രാവിലെ 10 ന് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി https://www.gecbh.ac.in, 0471 – 2300484 എന്നിവ സന്ദർശിക്കാം.