എസ്.സി.ഇ.ആർ.ടി യിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാം; ഡെപ്യൂട്ടേഷൻ നിയമനം, ഇപ്പോൾ അപേക്ഷിക്കാം
എസ്.സി.ഇ.ആർ.ടി കേരളയിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം നടത്തുന്നത്. മലയാളം, ബയോളജി, സംസ്‌കൃതം, സോഷ്യൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, കൊമേഴ്‌സ്, എഡ്യുക്കേഷൻ ടെക്‌നോളജി, റിസർച്ച് & പബ്ലിക്കേഷൻ വിഷയങ്ങളിലാണ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം.
സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന ഫുൾടൈം അദ്ധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം ഫെബ്രുവരി 25 ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് www.scert.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.