ധനബില്‍ പാസാക്കി നിയമസഭ ഇന്ന് പിരിയും
ബില്‍ പാസായാലും വില്പനക്ക് സര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപനം വേണമെന്ന വ്യവസ്ഥ ബില്ലിലുണ്ട്.
Jul 1, 2026, 06:51 IST
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടി ബില്ലില്‍ ഉണ്ടാകും
ധനബില്‍ പാസാക്കി നിയമസഭ ഇന്ന് പിരിയും. വന്‍ വിവാദങ്ങള്‍ക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടി ബില്ലില്‍ ഉണ്ടാകും. അതേസമയം ബില്‍ പാസായാലും വില്പനക്ക് സര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപനം വേണമെന്ന വ്യവസ്ഥ ബില്ലിലുണ്ട്.
എഫ്‌സിആര്‍എ ഭേദഗതിയില്‍ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഇന്ന് ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷ പിന്തുണയോടെ പ്രമേയം പാസാക്കും. ഔദ്യോഗിക രേഖകളില്‍, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറന്‍സ് സഭ ഏകകണ്ഠമായി അംഗീകരിക്കും. ഊര്‍ജ്ജ പ്രതിസന്ധിയില്‍ ചട്ടം 300 പ്രകാരം വൈദ്യുതി മന്ത്രിയുടെ പ്രത്യേക പ്രസ്താവനയും ഇന്ന് നടക്കും