നിയമസഭാ സമ്മേളനം 'നവംബർ 30 മുതൽ ഡിസംബർ 10 വരെ'; സന്ദർശകർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ
പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഈ മാസം 30 മുതൽ ഡിസംബർ 10 വരെ സമ്മേളിക്കും. നിയമസഭാ സമ്മേളന കാലയളവിലെ സന്ദർശന തിരക്ക് ഒഴിവാക്കുന്നതിനായി സ്പീക്കറെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എം എൽഎമാരേയും കാണുന്നതിന് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ അറിയിച്ചു
നവംബർ 30, ഡിസംബർ 1, 2, 3, 4, 7, 8, 9, 10 എന്നീ 9 ദിവസങ്ങളിലാണ് സഭ സമ്മേളിക്കുന്നത്
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഈ മാസം 30 മുതൽ ഡിസംബർ 10 വരെ സമ്മേളിക്കും. നിയമസഭാ സമ്മേളന കാലയളവിലെ സന്ദർശന തിരക്ക് ഒഴിവാക്കുന്നതിനായി സ്പീക്കറെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എം എൽഎമാരേയും കാണുന്നതിന് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ അറിയിച്ചു.നവംബർ 30, ഡിസംബർ 1, 2, 3, 4, 7, 8, 9, 10 എന്നീ 9 ദിവസങ്ങളിലാണ് സഭ സമ്മേളിക്കുന്നത്
9 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സുപ്രധാനമായ നിരവധി ബില്ലുകൾ അവതരിപ്പിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളന.ത്തിൽ അറിയിച്ചു.കേരള പബ്ലിക് സർവീസ് കമ്മീഷൻ ഭേദഗതിബിൽ, സർവ്വകലാശാല നിയമ ഭേദഗതിയിൽ ബിൽ, സമഗ്ര കായിക ബിൽ, സിദ്ധാർത്ഥൻ റാഗിംഗ് നിരോധന ബിൽ തുടങ്ങി ഒട്ടേറെ ബില്ലുകളണ് സമ്മേളനത്തിൽ അവതരിപ്പിക്കുക
ഡിസംബർ 4-ന് ഗവൺമെന്റ് കാര്യങ്ങൾക്കൊപ്പം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങളും പരിഗണിക്കും. ബാക്കിയുള്ള 8 ദിവസങ്ങളിലും ഗവൺമെന്റ് കാര്യങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്