നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും; മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള വര്‍ധനയ്ക്കുള്ള ബില്‍ അവതരിപ്പിച്ചേക്കും

ഇന്നലെ ചേര്‍ന്ന മന്ത്രി സഭ യോഗം ബില്ല് അംഗീകരിച്ചിരുന്നു

 

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബില്‍ ഇന്ന് സഭയില്‍ വന്നേക്കും.

 നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും. ധനവിനിയോഗ ബില്ലുകള്‍ പാസാക്കുകയാണ് ഇന്നത്തെ പ്രധാന അജണ്ട. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബില്‍ ഇന്ന് സഭയില്‍ വന്നേക്കും. ഇന്നലെ ചേര്‍ന്ന മന്ത്രി സഭ യോഗം ബില്ല് അംഗീകരിച്ചിരുന്നു. 

ഗവര്‍ണറുടെ അനുമതി കൂടി നേടിയിട്ടായിരിക്കും നിയമസഭയില്‍ ഇത് അവതരിപ്പിക്കുക. എംഎല്‍എമാരുടെ പ്രതിമാസ ആനുകുല്യങ്ങള്‍ 70,000ത്തില്‍ നിന്ന് 98,000 രൂപയാക്കാനും മന്ത്രിമാരുടെ പ്രതിമാസ ആനുകുല്യങ്ങള്‍ 1.08 ലക്ഷം രൂപയില്‍ നിന്നും 1.33 ലക്ഷം രൂപയാക്കാനുമാണ് ബില്ല് ശുപാര്‍ശ ചെയ്യുന്നത്.