നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

 

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ മാര്‍ച്ച് 26 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നല്‍കിയത്. വിമതരെയും അപരന്‍മാരെയും പിന്തിരിപ്പിക്കാന്‍ തീവ്ര ശ്രമവുമായി പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ മാര്‍ച്ച് 26 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. ഇവരെ 26നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. ഇതിന് ശേഷമാകും കേരളത്തിലെ യഥാര്‍ത്ഥ മത്സര ചിത്രം തെളിയുക. സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടര്‍മാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കാന്‍ വിധിയെഴുതുന്നത്.