നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കും : കെ.കെ രാഗേഷ്

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് പരിശോധിച്ച്‌ സംഘടനാ ദൗർബല്യങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന്‌ സിപി എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

പ്രതിസന്ധികളുടെ പരമ്പര തന്നെ നമുക്ക് നേരിടേണ്ടിവന്നു. ജനങ്ങൾ തന്ന കരുത്തിൽ എല്ലാം അതിജീവിച്ച് ചരിത്രത്തിലാദ്യമായി എൽഡിഎഫ് തുടർഭരണവും നേടി. ഇത്തരമൊരു പശ്ചാത്തലത്തിൽ തിളക്കമാർന്ന വിജയം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതീക്ഷിച്ചുവെങ്കിലും ജനങ്ങളുടെ വിധിയെഴുത്ത് മറ്റൊന്നായി.

 കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് പരിശോധിച്ച്‌ സംഘടനാ ദൗർബല്യങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന്‌ സിപി എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു. തിരുത്തേണ്ടവ തിരുത്തും.   തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അപ്രതീക്ഷിതമായ പരാജയമാണ്‌ ഉണ്ടായത്‌. ജനവിധി മാനിക്കുന്നു. 
കഴിഞ്ഞ പത്തുവർഷമായി സമാനതകളില്ലാത്ത വികസന-ക്ഷേമപ്രവർത്തനങ്ങളുടെ അഭിമാനകരമായ നേട്ടങ്ങൾ രാജ്യത്തിനുമുമ്പിൽ ഉയർത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളം. 

പ്രതിസന്ധികളുടെ പരമ്പര തന്നെ നമുക്ക് നേരിടേണ്ടിവന്നു. ജനങ്ങൾ തന്ന കരുത്തിൽ എല്ലാം അതിജീവിച്ച് ചരിത്രത്തിലാദ്യമായി എൽഡിഎഫ് തുടർഭരണവും നേടി. ഇത്തരമൊരു പശ്ചാത്തലത്തിൽ തിളക്കമാർന്ന വിജയം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതീക്ഷിച്ചുവെങ്കിലും ജനങ്ങളുടെ വിധിയെഴുത്ത് മറ്റൊന്നായി.

ഇടതുപക്ഷത്തിന്റെ ശരികളെ രാജ്യം തിരിച്ചറിയുന്ന  കാലഘട്ടമാണിത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ രാജ്യത്തെ അപകടകരമാം വിധം വരിഞ്ഞുമുറുക്കുമ്പോൾ ആ ശരികളെ രാജ്യം ചർച്ച ചെയ്യുന്നുണ്ട്. പ്രതീക്ഷയുടെ തുരുത്തായി ഇടതുപക്ഷം എന്നും ഇവിടെയുണ്ടാകും. ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ തുടർന്നും മുന്നോട്ടുപോകും. ഇടതുപക്ഷത്തോടൊപ്പം നിന്ന മുഴുവൻ ജനങ്ങളെയും അഭിവാദ്യം ചെയ്യുകയാണെന്നും കെ കെ രാഗേഷ്‌ പറഞ്ഞു.