തൃശൂരിൽ വ്യാപാരിയെ ആക്രമിച്ച് കവർച്ച: നാലുപേർ റിമാൻഡിൽ

വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാലുപേർ റിമാൻഡിൽ.

 

തൃശൂർ: വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാലുപേർ റിമാൻഡിൽ. ഷൊർണൂർ നഗരസഭ ചുടുവാലത്തൂർ ബ്രാഞ്ച് സെക്രട്ടറി കവുതിയാട്ടിൽ സുരേഷ് ബാബു (41), ഇയാളുടെ സഹോദരൻ കവുതിയാട്ടിൽ സുഭാഷ് ബാബു(38), കിഴക്കേ പട്ടത്ത് രാംകുമാർ (47), കരുവാൻ കുന്നത്ത് ധനേഷ്(37) എന്നിവരാണ് റിമാൻഡിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടു കൂടിയാണ് സംഭവം.

ഫ്രിഡ്ജിനകത്തെ ഉപകരണം സംസ്‌കരിച്ച് പുനരുപയോഗിക്കുന്ന സാമഗ്രികൾ ഉണ്ടാക്കുന്ന കവളപ്പാറക്കടുത്തുള്ള വ്യാപാര സ്ഥാപനം നടത്തുന്ന വിജയകുമാർ എന്ന വ്യക്തിയെ മർദ്ദിക്കുകയും 10,000 രൂപ കവർച്ച ചെയ്യുകയും ചെയ്തുഎന്നാണ് പരാതി. സംഭവത്തിൽ സൂരജ് പള്ളിയാലിൽ എന്ന വ്യക്തിയെ കൂടി പിടികൂടാൻ ഉണ്ടെന്ന് ഷൊർണൂർ പോലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ വി. രവികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മോഹൻദാസ്, സേതുമാധവൻ, എസ്.ഐ അനിൽകുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.