കെഎസ്‌ഇബി ജീവനക്കാര്‍ക്ക് നേരെ അതിക്രമം : കർശന നടപടിക്ക് എഡിജിപിയുടെ നിർദ്ദേശം
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ കെഎസ്‌ഇബി ജീവനക്കാര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്‍ ഉത്തരവിട്ടു.
.ഇതുസംബന്ധിച്ച ഔദ്യോഗിക നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി.
തിരുവനന്തപുരം : ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ കെഎസ്‌ഇബി ജീവനക്കാര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്‍ ഉത്തരവിട്ടു. കെഎസ്‌ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം നല്‍കിയ പ്രത്യേക കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ഇതുസംബന്ധിച്ച ഔദ്യോഗിക നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി.
കെഎസ്‌ഇബി ജീവനക്കാരുടെ പരാതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ സമയബന്ധിതമായി അന്വേഷിച്ച് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള പരാതികളും കേസുകളും ജില്ലാ പോലീസ് മേധാവിമാര്‍ നേരിട്ട് നിരീക്ഷിക്കേണ്ടതുണ്ട്.പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളിലും ജോലി തടസ്സപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളിലും കെഎസ്‌ഇബി ജീവനക്കാര്‍ക്ക് ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കും.