ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പിടിയിലായത് 25 പേര്‍ ; കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കും

ആദ്യ 5 പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു.

 

കേസില്‍ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുറ്റപത്രം വേഗത്തിലാക്കാന്‍ പൊലീസ്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കും. കേസില്‍ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കും . ഇതുവരെ പിടിയിലായത് 25 പേര്‍. ആദ്യ 5 പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. നിധിന്‍ രാജ്, മനോജ്, ജീവന്‍, ശ്രീജിത്ത്, ഷാഹീന്‍ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു. 

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതികള്‍ക്കെതിരെ വധശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കൂടാതെ പി ഡി പി പി വകുപ്പുടക്കം ചുമത്തിയിട്ടുണ്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ല എന്ന് പ്രതിഭാഗവും കോടതിയില്‍ ഉന്നയിച്ചു.