ഗണ്‍മാന്മാരുടെ മര്‍ദ്ദനം: എസ്ഐടി അന്വേഷണം തുടങ്ങി
ഗണ്‍മാന്മാരുടെ മര്‍ദ്ദനം: എസ്ഐടി അന്വേഷണം തുടങ്ങി
പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
15 ദിവസം കൊണ്ട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ എസ്ഐടി അന്വേഷണം ആരംഭിച്ചു. ആദ്യ അന്വേഷണ സംഘങ്ങള്‍ നല്‍കിയ രണ്ട് റിപ്പോര്‍ട്ടുകളും പരിശോധിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി ഷൗക്കത്തലിയും സംഘവും ഇന്ന് ആലപ്പുഴയിലെത്തും. മര്‍ദ്ദനമേറ്റ നിയുക്ത എംഎല്‍എ എ ഡി തോമസിന്റെയും അജയ് ജ്യുവല്‍ കുര്യാക്കോസിന്റെയും മൊഴിയെടുക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ തേടും. 15 ദിവസം കൊണ്ട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംഭവത്തില്‍ പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പുനരന്വേഷണത്തിന് തീരുമാനമായത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത് കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു.