ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ആക്രമണം; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു.ഇന്ന് രാവിലെ ആണ് മുനീറ മരണത്തിന് കീഴടങ്ങിയത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ.

 

ആറും എട്ടും വയസുള്ള മക്കളുടെ മുന്നില്‍ വച്ചായിരുന്നു ജബ്ബാർ ഭാര്യ മുനീറയെ വെട്ടിപ്പ പരിക്കേല്‍പ്പിച്ചത്. 

കോഴിക്കോട്: ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു.ഇന്ന് രാവിലെ ആണ് മുനീറ മരണത്തിന് കീഴടങ്ങിയത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ.ഫറോക്ക് സ്വദേശിയായ മുനീറയ്‌ക്ക് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. ആറും എട്ടും വയസുള്ള മക്കളുടെ മുന്നില്‍ വച്ചായിരുന്നു ജബ്ബാർ ഭാര്യ മുനീറയെ വെട്ടിപ്പ പരിക്കേല്‍പ്പിച്ചത്. 

. എട്ട് മാസം മുമ്ബ് ജബ്ബാർ മുനീറയെ കൊല്ലാൻ ശ്രമിച്ചിരുന്നു. കഴുത്തില്‍ അന്ന് കത്തി കൊണ്ട് മുറിവേറ്റിരുന്നു. ചികിത്സയ്‌ക്ക് ശേഷം സ്വന്തം വീട്ടിലായിരുന്നു മുനീറ താമസിച്ചത്. ഇനി പ്രശ്നമുണ്ടാകില്ലെന്ന് ഭർത്താവിന്റെ ഉമ്മയുടെയും ബാപ്പയും ഉറപ്പ് നല്‍കിയതിനാലാണ് മടങ്ങിപ്പോയതെന്നും ബന്ധുക്കള്‍ പറയുന്നു.