പി ജി ഡോക്ടര്‍മാരോട് വിവാഹം നീട്ടിവെക്കാന്‍ നിര്‍ദേശിച്ച ആസാം മെഡിക്കല്‍ കോളേജിന്റെ ഉത്തരവ് പിന്‍വലിച്ചു
കോളേജ് അധികൃതരുടെ നടപടിയെ യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ട് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നവംബര്‍ 18ന് മെഡിസിന്‍ വിഭാഗം ഓഫീസാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നത്.
ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ബിരുദാനന്തര ബിരുദ (പി ജി) ട്രെയിനികളോട് റസിഡന്‍സി കാലയളവ് പൂര്‍ത്തിയാകുന്നതുവരെ വിവാഹം പോലുള്ള വ്യക്തിപരമായ കാര്യങ്ങള്‍ നീട്ടിവെക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ ദിബ്രുഗഡിലെ ആസാം മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ പിന്‍വലിച്ചു. ഡോക്ടര്‍മാരുടെ സംഘടനകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. നവംബര്‍ 18ന് മെഡിസിന്‍ വിഭാഗം ഓഫീസാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നത്.
കോളേജ് അധികൃതരുടെ നടപടിയെ യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ട് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്കുള്ള വെറുമൊരു ഉപദേശമല്ലെന്നും, മറിച്ച് അവരുടെ വ്യക്തിജീവിതം നിര്‍ത്തിവെക്കാനുള്ള നിര്‍ദേശമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
'ഇതൊരു ഉപദേശമെന്ന രീതിയിലായിരിക്കാം എഴുതിയിരിക്കുന്നത്. എന്നാല്‍ റസിഡന്റ് ഡോക്ടര്‍മാരുടെ അവധി, ഹാജര്‍, പരീക്ഷാ യോഗ്യത എന്നിവ തീരുമാനിക്കുന്ന ഓഫീസില്‍ നിന്ന്, ഔദ്യോഗിക ലെറ്റര്‍ഹെഡിലും ഡിസ്പാച്ച് നമ്പറോടെയുമാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു റസിഡന്റ് ഡോക്ടര്‍ക്കും ഇത് തള്ളിക്കളയാനാവില്ല,' സംഘടന എക്‌സില്‍ കുറിച്ചു.