മദ്യവില കൂടുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് മറ്റൊരു തിന്മയെ നേരിടേണ്ടി വരും; മുരളി ഗോപി

'മദ്യവില നമുക്ക് എത്രത്തോളം താങ്ങാനാവാതെ വരുന്നുവോ ജനങ്ങളെ മയക്കുമരുന്ന് എന്ന തിന്മയിലേക്ക് അത് തള്ളിവിടുമെന്ന്' മുരളി ഗോപി
 

മദ്യവിലയില്‍ സെസ് ഏര്‍പ്പെടുത്തിയതില്‍ നിലപാട് വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 'മദ്യവില നമുക്ക് എത്രത്തോളം താങ്ങാനാവാതെ വരുന്നുവോ ജനങ്ങളെ മയക്കുമരുന്ന് എന്ന തിന്മയിലേക്ക് അത് തള്ളിവിടുമെന്ന്' മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു
സംസ്ഥാന ബജറ്റില്‍ മദ്യവില വീണ്ടും കൂട്ടിയതിന് പിന്നാലെ വില വര്‍ധനവിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖരും തങ്ങളുടെ നിലപാട് വ്യക്തമാക്കി.