ഇസ്രയേലിന്‍ നാഥനായി... ഓപ്പറേഷനിടെ പാട്ടുപാടി രോഗി, കൂടെപ്പാടി ഡോക്ടര്‍ ; വൈറല്‍
ഡോക്ടറെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
കോട്ടയം ഭാരത് ഹോസ്പിറ്റലിലാണ് സര്‍ജറിക്കിടെ രോഗിയും ഡോക്ടറും ചേര്‍ന്ന് പാട്ടുപാടിയതും അതു വൈറലായതും.
ഓപ്പറേഷന്‍ തിയേറ്ററെന്ന് കേട്ടാല്‍ ഭയമാണ്. പക്ഷെ വൈറലായിരിക്കുകയാണ് രോഗിയുടേയും ഡോക്ടറുടേയും പാട്ട്. കോട്ടയം ഭാരത് ഹോസ്പിറ്റലിലാണ് സര്‍ജറിക്കിടെ രോഗിയും ഡോക്ടറും ചേര്‍ന്ന് പാട്ടുപാടിയതും അതു വൈറലായതും.
കയ്യിലെ എല്ലിന്റെ പൊട്ടലിന് ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് കോട്ടയത്തെ പ്രശസ്ത ഓര്‍ത്തോ സര്‍ജന്‍ ഡോ ഗണേശ് കുമാര്‍ സര്‍ജറിക്കിടയില്‍ രോഗിയായ ഗായികയോട് ഒരു പാട്ടു പാടുമോ എന്നു ചോദിക്കുന്നത്. ഡോക്ടറും കൂടെ പാടാമെങ്കില്‍ ഒരു കൈ നോക്കാമെന്ന് ഉടനടി മറുപടിയും കിട്ടി. പിന്നീടാണ് ആ വൈറല്‍ നിമിഷങ്ങള്‍ പിറന്നത്. സാധാരണയായി ആളുകള്‍ ടെന്‍ഷനടിച്ചിരിക്കുന്ന സ്ഥലത്ത് ഇതാ രോഗിയും ഡോക്ടറും പാട്ടുപാടി റിലാക്സായി ഇരിക്കുന്നു. ഓപ്പറേഷന്‍ തിയറ്ററില്‍ കൂടെ ഉണ്ടായിരുന്ന നഴ്സാണ് വിഡിയോ പകര്‍ത്തിയത്.
വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം വൈറലായി. ഡോക്ടറെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.