തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി ശിവൻകുട്ടി തിരുത്തണം ; രൂക്ഷ വിമർശനവുമായി ആര്യ രാജേന്ദ്രൻ

സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റിൽ തനിക്കെതിരെ ഉയർന്ന രൂക്ഷമായ പരാമർശങ്ങളിൽ വി. ശിവൻകുട്ടിക്കെതിരെ ആര്യ രാജേന്ദ്രൻ. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ശിവൻകുട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം നടത്തിയ പരാമർശങ്ങൾ തികച്ചും തെറ്റാണെന്നും ആര്യ വ്യക്തമാക്കി.

 

ആര്യ രാജേന്ദ്രനെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾക്കിടയിൽ നിന്ന് വലിയ പ്രതിഷേധമുണ്ടായെന്നും ‘കാറിത്തുപ്പുന്ന’ രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും ശിവൻകുട്ടി യോഗത്തിൽ പറഞ്ഞിരുന്നു.

 തിരുവനന്തപുരം : സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റിൽ തനിക്കെതിരെ ഉയർന്ന രൂക്ഷമായ പരാമർശങ്ങളിൽ വി. ശിവൻകുട്ടിക്കെതിരെ ആര്യ രാജേന്ദ്രൻ. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ശിവൻകുട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം നടത്തിയ പരാമർശങ്ങൾ തികച്ചും തെറ്റാണെന്നും ആര്യ വ്യക്തമാക്കി.

ജില്ലാ സെക്രട്ടേറിയറ്റിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾ മാധ്യമങ്ങളിൽ വാർത്തയായ സാഹചര്യത്തിൽ വി. ശിവൻകുട്ടി തന്നെ അത് തിരുത്തി വിശദീകരിക്കണമെന്ന് ആര്യ ആവശ്യപ്പെട്ടു. മുതിർന്ന നേതാക്കൾ പാർട്ടിയിലെ പുതിയ തലമുറയോട് ഇത്തരത്തിലാണോ പെരുമാറേണ്ടതെന്ന് ആര്യ ചോദിച്ചു. തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആര്യ രാജേന്ദ്രനെതിരെ ശിവൻകുട്ടി ആഞ്ഞടിച്ചത്.

ആര്യ രാജേന്ദ്രനെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾക്കിടയിൽ നിന്ന് വലിയ പ്രതിഷേധമുണ്ടായെന്നും ‘കാറിത്തുപ്പുന്ന’ രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും ശിവൻകുട്ടി യോഗത്തിൽ പറഞ്ഞിരുന്നു. ആര്യയുടെ സാന്നിധ്യം വോട്ട് കുറയുന്നതിന് കാരണമായെന്നും 1400 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച ബൂത്തിൽ വെറും അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.