വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യാ രാജേന്ദ്രന്‍

ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചത്.

 

'Not an inch back' എന്നെഴുതി വാട്ട്‌സാപ്പ് സ്റ്റാറ്റസിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് ആര്യാ രാജേന്ദ്രന്‍ മറുപടി നല്‍കിയത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ . ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചത്. 'Not an inch back' എന്നെഴുതി വാട്ട്‌സാപ്പ് സ്റ്റാറ്റസിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് ആര്യാ രാജേന്ദ്രന്‍ മറുപടി നല്‍കിയത്.

മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബു ഉന്നയിച്ചത്. 'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതിവിനയം, കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം' എന്നിങ്ങനേയുള്ള വിമര്‍ശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയര്‍ത്തിയത്. ആര്യായുടെ പേര് പറയാതെ പരോക്ഷമായിട്ടാണ് ഫേസ്ബുക്കിലൂടെ ഗായത്രി വിമര്‍ശനം ഉന്നയിച്ചത്. വിവാദമായതോടെ കുറിപ്പ് അവര്‍ പിന്‍വലിച്ചിരുന്നു.