ആര്യാ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; മാറ്റത്തിന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുമതി നൽകി

ആര്യാ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു. കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കാൻ അനുമതി തേടി മുൻ മേയർ ആര്യാ രാജേന്ദ്രൻ. ജില്ലാ നേതൃത്വത്തോടാണ് അനുമതി തേടിയത്.

 

സംസ്ഥാന സെൻറർ തുടർ തീരുമാനം എടുക്കും.ജില്ല മാറ്റത്തിന് തിരുവനന്തപുരം ജില്ല കമ്മിറ്റി അനുമതി നൽകി

തിരുവനന്തപുരം: ആര്യാ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു. കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കാൻ അനുമതി തേടി മുൻ മേയർ ആര്യാ രാജേന്ദ്രൻ. ജില്ലാ നേതൃത്വത്തോടാണ് അനുമതി തേടിയത്. സംസ്ഥാന സെൻറർ തുടർ തീരുമാനം എടുക്കും.ജില്ല മാറ്റത്തിന് തിരുവനന്തപുരം ജില്ല കമ്മിറ്റി അനുമതി നൽകി

താമസവും പ്രവർത്തന കേന്ദ്രവും കോഴിക്കോട്ടേക്ക് മാറ്റും.  സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റു ജില്ലകളിലും സംഘടനാ പരിപാടികളിൽ ആര്യ നേരത്തെ തന്നെ സജീവമാണ്. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തന കേന്ദ്രം മാറ്റാനുള്ള അപേക്ഷ പാര്‍ട്ടിക്ക് നൽകിയത്