പേപ്പാറ, അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

 

നീരൊഴുക്ക് വർധിയ്ക്കുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. നിലവിൽ ഉയർത്തിയിട്ടുള്ള 20 cm എന്നതിൽ നിന്ന് 40 cm കൂടി വർധിപ്പിച്ച് 60 cm ആയാണ് ഉയർത്തിയത്. 

അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 100 cm എന്നതിൽ നിന്ന് 150 cm ആയി ഇന്ന് ഉച്ചകഴിഞ്ഞ 2 മണിക്കും ഉയർത്തും. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.