കലാ സംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു

ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ കലാസംവിധായകന്‍ എന്ന നിലയിലാണ് കെ ശേഖര്‍ ഏറെ പ്രശസ്തനാകുന്നത്.

 

ശാന്തി കവാടത്തില്‍ വെച്ച് സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മലയാള സിനിമയില്‍ കലാസംവിധാന മേഖലയിലൂടെ പ്രശസ്തനായ കലാകാരന്‍ കെ ശേഖര്‍ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലെ പ്രേം വില്ല വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ശാന്തി കവാടത്തില്‍ വെച്ച് സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ കലാസംവിധായകന്‍ എന്ന നിലയിലാണ് കെ ശേഖര്‍ ഏറെ പ്രശസ്തനാകുന്നത്. നിരവധി മലയാള ചിത്രങ്ങളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1982ല്‍ ജിജോ പൊന്നൂസ് സംവിധാനം ചെയ്ത പടയോട്ടത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ശേഖര്‍ കടന്നുവരുന്നത്. ജിജോ പൊന്നൂസ് തന്നെ ഒരുക്കിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ വഴിത്തിരവായി. പിന്നീട്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് അടക്കം അക്കാലത്തെ നിരവധി ചിത്രങ്ങളില്‍ കലാസംവിധായകനായി തിളങ്ങി.