ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ച് കയറ്റിയത് സെക്രട്ടേറിയറ്റിനുള്ളിലേക്ക് ; മൂന്ന് യുവാക്കൾ പിടിയിൽ
സെക്രട്ടേറിയറ്റിലെ കന്റോൺമെന്റ് ഗേറ്റ് വഴി കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. എറണാകുളത്ത് നിന്ന് കഴക്കൂട്ടത്തേക്ക് പോകുകയായിരുന്ന സംഘം ഗൂഗിൾ മാപ്പ് പിന്തുടരുന്നതിനിടെ
Updated: Mar 14, 2026, 09:08 IST
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ കന്റോൺമെന്റ് ഗേറ്റ് വഴി കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. എറണാകുളത്ത് നിന്ന് കഴക്കൂട്ടത്തേക്ക് പോകുകയായിരുന്ന സംഘം ഗൂഗിൾ മാപ്പ് പിന്തുടരുന്നതിനിടെ വഴി തെറ്റി സെക്രട്ടേറിയറ്റിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതോടെ കാർ വെട്ടിച്ചു മാറ്റാനും ഇവർ ശ്രമിച്ചു.
പിടിയിലായ യുവാക്കൾ മദ്യപിച്ചിരുന്നതായി പൊലീസ് പരിശോധനയിൽ തെളിഞ്ഞു. സെക്രട്ടേറിയറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും മാപ്പ് നോക്കി വന്നപ്പോൾ അബദ്ധം സംഭവിച്ചതാണെന്നുമാണ് യുവാക്കളുടെ മൊഴി. സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.