ഒരുമിച്ച് താമസിച്ചു വന്ന യുവതിയുടെ നഗ്ന ഫോട്ടോകളും ഫോൺ നമ്പറുകളും പ്രചരിപ്പിച്ചു ; യുവാവ് പിടിയിൽ

ഒരുമിച്ച് താമസിച്ചു വന്ന യുവതിയുടെ നഗ്ന ഫോട്ടോകളും ഫോൺ നമ്പറുകളും പ്രചരിപ്പിച്ച യുവാവിനെ കളമശ്ശേരി പൊലീസ് പിടികൂടി. പാലക്കാട് ഉമറനല്ലൂർ തൈപ്പറമ്പിൽ വീട്ടിൽ ഉമ്മർ ഫാറൂഖ് (37)നെയാണ് പിടികൂടിയത്.

 

 കളമശ്ശേരി: ഒരുമിച്ച് താമസിച്ചു വന്ന യുവതിയുടെ നഗ്ന ഫോട്ടോകളും ഫോൺ നമ്പറുകളും പ്രചരിപ്പിച്ച യുവാവിനെ കളമശ്ശേരി പൊലീസ് പിടികൂടി. പാലക്കാട് ഉമറനല്ലൂർ തൈപ്പറമ്പിൽ വീട്ടിൽ ഉമ്മർ ഫാറൂഖ് (37)നെയാണ് പിടികൂടിയത്.

ഇയാൾക്കൊപ്പം രണ്ട് വർഷമായി ഒരുമിച്ചു താമസിച്ചുവരുന്ന കൊല്ലം സ്വദേശിനിയായ യുവതിയുടെ ഫോട്ടോകളും നമ്പറും പ്രചരിപ്പിക്കുകയായിരുന്നു . യുവതിയോട് പണം ആവശ്യപ്പെട്ടതു നൽകാത്തതിലുള്ള വിരോധത്താലാണ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യുകയും ഫോൺ നമ്പറുകൾ അടക്കം പ്രചരിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷി ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഭാഗത്തു വെച്ചാണ് ഇയാളെ പിടികൂടിയത് .