തൃക്കൊടിത്താനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
തൃക്കൊടിത്താനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കൊടിത്താനം മണികണ്ടവയൽ പൂവത്തിങ്കൽ വി.ആർ. ചന്തുവിനെയാണ് (26) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
Apr 4, 2024, 10:50 IST
തൃക്കൊടിത്താനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കൊടിത്താനം മണികണ്ടവയൽ പൂവത്തിങ്കൽ വി.ആർ. ചന്തുവിനെയാണ് (26) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞമാസം 31ന് രാത്രി മണികണ്ടവയൽ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇവർക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണം.