പശ്ചിമേഷ്യൻ സംഘർഷം; തെറ്റായ വിവരങ്ങളും വിഡിയോകളും പ്രചരിപ്പിച്ച ഇന്ത‍്യക്കാർ അടക്കം 35 പേർ അറസ്റ്റിൽ

അറസ്റ്റ് ചെയ്തവരിൽ  17 പേർ ഇന്ത‍്യക്കാരാണ്.

 

ദുബായ്: പശ്ചിമേഷ‍്യൻ സംഘർഷം നിലനിൽക്കെ സോഷ‍്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും വ‍്യാജ വിഡിയോകളും പ്രചരിപ്പിച്ചതിന് 35 പേർക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്തവരിൽ  17 പേർ ഇന്ത‍്യക്കാരാണ്. യുഎഇ അധികൃതരാണ്  ഇവരെ അറസ്റ്റ് ചെയ്തത്.

 ആക്രമണം നടന്ന സ്ഥലങ്ങളുടെ വിഡിയോകളും മറ്റും ചിത്രീകരിക്കരുതെന്ന് അധ‍ികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വ‍്യാജ ഉള്ളടക്കങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ‍്യത്തോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കർശനമായി നിരീക്ഷിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പറഞ്ഞു.