ഗൂഡല്ലൂരില്‍ 200 അടി താഴ്ചയില്‍ വീണ യുവാവിനെ സൈന്യം രക്ഷിച്ചു

ചെങ്കല്‍പേട്ട സ്വദേശിയായ ശിവഗുരുനാഥന് ഇത് രണ്ടാം ജന്മം..  തമിഴ്നാട്  ഗൂഡല്ലൂരില്‍ പാറക്കെട്ടിലേക്ക് വീണ യുവാവിനെ 14 മണിക്കൂർ നീണ്ട തീവ്രശ്രമത്തിനൊടുവില്‍ സൈന്യം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.വ്യാഴാഴ്ച ഉച്ചയോടെയാണ് ശിവഗുരുനാഥൻ (30) സൂചിമല വ്യൂ പോയിന്റിന് സമീപമുള്ള കൊക്കയിലേക്ക് വീണത്.

സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ കാല്‍ വഴുതി 200 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു

ചെങ്കല്‍പേട്ട സ്വദേശിയായ ശിവഗുരുനാഥന് ഇത് രണ്ടാം ജന്മം..  തമിഴ്നാട്  ഗൂഡല്ലൂരില്‍ പാറക്കെട്ടിലേക്ക് വീണ യുവാവിനെ 14 മണിക്കൂർ നീണ്ട തീവ്രശ്രമത്തിനൊടുവില്‍ സൈന്യം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.വ്യാഴാഴ്ച ഉച്ചയോടെയാണ് ശിവഗുരുനാഥൻ (30) സൂചിമല വ്യൂ പോയിന്റിന് സമീപമുള്ള കൊക്കയിലേക്ക് വീണത്.

സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ കാല്‍ വഴുതി 200 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബോധം വീണ്ടെടുത്ത ശേഷം ഇയാള്‍ ഡ്രൈവറെ ഫോണില്‍ വിളിച്ച്‌ വിവരമറിയിച്ചു. ഉടൻ തന്നെ വനംവകുപ്പും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

വൈകിട്ട് 5:00 മണിക്ക് തെർമല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ യുവാവ് വീണ സ്ഥലം കണ്ടെത്തി. വടം ഉപയോഗിച്ച്‌ ചെങ്കുത്തായ പാറയിടുക്കിലേക്ക് ഇറങ്ങി യുവാവിന് പ്രാഥമിക ചികിത്സയും ഡ്രിപ്പും നല്‍കി. രാത്രി 11:00 മുതല്‍ പുലർച്ചെ 2:00 വരെ ജില്ലാ കലക്ടർ ലക്ഷ്മി ഭവ്യ തന്നേരു, എസ്പി എൻ.എസ്. നിഷ, എംഎല്‍എ പൊൻ ജയശീലൻ എന്നിവർ സ്ഥലത്തെത്തി പ്രവർത്തനങ്ങള്‍ നേരിട്ട് നിയന്ത്രിച്ചു.

പുലർച്ചെ 4:00 മണിക്ക് സ്ട്രെച്ചറിലാക്കി കയർ ഉപയോഗിച്ച്‌ യുവാവിനെ സുരക്ഷിതമായി മുകളിലെത്തിച്ചു. തുടർന്ന് ഒരു കിലോമീറ്ററോളം ചുമന്നാണ് റോഡിലെത്തിച്ചത്. ഏകദേശം 150 പേർ അണിനിരന്ന വലിയ ദൗത്യമാണ് വിജയകരമായി അവസാനിച്ചത്.