അർജുന് അന്ത്യയാത്ര ഒരുക്കാനായി ഉറ്റവരും നാടും  ;  ഇത്രയും വികാരഭരിതമായ യാത്രയയപ്പ് കേരളത്തിൽ ഉണ്ടായിട്ടുണ്ടാകില്ല- ടി.സിദ്ദിഖ്

 ഒരുക്കാനായി ഉറ്റവരും നാടും അർജുന് അന്ത്യയാത്ര ഒരുക്കാനായി കാത്തിരിക്കുകയാണ്. ഇത്രയും വികാരഭരിതമായ യാത്രയയപ്പ് കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടാകില്ലെന്ന് ടി.സിദ്ദിഖ് എംഎൽഎ. ഒരു മൃതദേഹമാണെങ്കിലും അത് ആ കുടുംബത്തിനും പൊതുസമൂഹത്തിനും വിലപ്പെട്ടതാണ്

 

 ഒരുക്കാനായി ഉറ്റവരും നാടും അർജുന് അന്ത്യയാത്ര ഒരുക്കാനായി കാത്തിരിക്കുകയാണ്. ഇത്രയും വികാരഭരിതമായ യാത്രയയപ്പ് കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടാകില്ലെന്ന് ടി.സിദ്ദിഖ് എംഎൽഎ. ഒരു മൃതദേഹമാണെങ്കിലും അത് ആ കുടുംബത്തിനും പൊതുസമൂഹത്തിനും വിലപ്പെട്ടതാണ്. അത് കുടുംബത്തിന് എത്തിച്ചുകൊടുക്കാൻ അവസാനം വരെ ആ ദൗത്യനിർവഹണത്തിൽ വ്യാപൃതരാവുക എന്ന വലിയ ​ഗുണപാഠമാണ് ഉണ്ടായത്.

ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം എവിടെ വൈഷമ്യം ഉണ്ടോ ആ സന്ദർഭങ്ങളിൽ ചേർന്നു നിൽക്കുക എന്നത് കേരളത്തിന്റെ പ്രത്യേകതയാണ്. കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതും ഏകോപനം നടത്തിയതും ഇങ്ങനെയൊരു പൂർത്തീകരണത്തിലേക്ക് എത്തിക്കാൻ സാധിച്ചു. മനാഫിനൊപ്പം പ്രാർഥനയോടെ അർജുനായി കാത്തിരുന്ന ജനപ്രതിനിധിയാണ് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. കേരളത്തിന്റെ 141-ാമത്തെ എംഎൽഎ എന്ന് പറയത്തക്ക രീതിയിലുള്ള പ്രവർത്തനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്, ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു.